അരിപ്പാറ വെള്ളച്ചാട്ടം

കോഴിക്കോട് ജില്ലയിൽ തിരുവമ്പാടിക്കടുത്ത് ആനക്കാമ്പൊയിലിലാണ് 'അരിപ്പാറ വെള്ളച്ചാട്ടം'. തിരുവമ്പാടി ടൗണിൽ നിന്ന് ഇവിടേക്ക് ആനക്കാമ്പൊയിൽ വഴിയിൽ ഏകദേശം 15 കിലോമീറ്ററോളം ദൂരമുണ്ട്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഡിടിപിസി ആണ് ഈ വെള്ളച്ചാട്ടത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുഴയുടെ തീരങ്ങളിലായി ഇരുമ്പ് കൈവരി നിർമിച്ചിട്ടുണ്ട്. വർഷത്തിൽ ശരാശരി 50,000 പേർ എത്തുന്ന സ്ഥലത്ത്ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി സ്വകാര്യസ്ഥലം ലഭ്യമാക്കി അവിടെ താത്കാലികമായി ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നു. സുരക്ഷാ ഗാർഡുകളൂം ഉണ്ട്. അരിപ്പാറയിൽ സഞ്ചാരികൾക്കായി ഫസിലിറ്റേഷൻ സെന്ററിന്റെയും, ടോയ്ലറ്റ് ബ്ലോക്കിന്റെയും, ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും, വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയും ആസ്വദിക്കാനുമുള്ള പവലിയന്റേയും നിർമ്മാണം ആരംഭിച്ചിരുന്നു. പൊതുമേഖലാ സ്‌ഥാപനമായ സിഡ്കോയാണ് ഇതിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത്. 

അരിപ്പാറ വെള്ളച്ചാട്ടം