ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തിരുവമ്പാടി പഞ്ചായത്തിലെ ചെറുപ്ര, മരക്കാട്ടുപുറം അതിനോട് ചേർന്ന് താഴെ തിരുവമ്പാടി എന്നീ ദേശങ്ങളിൽ ജനവാസമുണ്ടായിരുന്നു. 1931-ലെ റവന്യു സെറ്റിൽമെന്റ് രേഖ പ്രകാരം ഇവിടുത്തെ ആകെ ജനസംഖ്യ 531 ആയിരുന്നു (ഹിന്ദു 482, മുസ്ളീം 49) 1805-ൽ ബ്രിട്ടീഷ് സൈന്യത്തിനെതിരായ പോരാട്ടത്തിൽ പഴശ്ശിരാജയുടെ മരണത്തിനു ശേഷം ഈ പ്രദേശവും കോഴിക്കോട്ടെ സാമൂതിരിയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉടമസ്ഥതയിലേക്ക് വന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മലബാർ പ്രദേശം പിന്നീട് മദ്രാസ് പ്രസിഡൻസിയുടെ ഉടമസ്ഥത ആയിരുന്നു. ബ്രിട്ടീഷുകാർ ഈ സ്ഥലം ചെറിയ പ്രവിശ്യകളിലേക്കും, ജില്ലകളിലേക്കും, താലൂക്കുകളിലേക്കും, ഭരണനിർവ്വഹണത്തിനുമായി വേർതിരിച്ചു .
കോഴിക്കോട് താലൂക്കിലാണ് തിരുവമ്പാടി വന്നത്. തിരുവമ്പാടിയിലെ നിവാസികളുടെ ഭൂപ്രദേശം കോട്ടയം രാജാവ് കൽപകശേരി കാരണവർക്കാണ് നൽകിയിരുന്നത്. വനഭൂമിയുടെ വിസ്തൃതി ചാത്തമംഗലം മണലിലേടത്ത് നായർ തറവാടിന് നൽകി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, കൽപകശേരി, മണലിലേടത്ത് തറവാട് 95 വർഷം, ഒരു റബ്ബർ പ്ലാന്റേഷൻ സ്ഥാപിക്കുന്നതിന് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള പിയേർസ് ലെസ്ലി ഇന്ത്യ ലിമിറ്റഡിന് ഏകദേശം 2,200 ഏക്കർ (890 ഹെക്ടർ) ഭൂമി കച്ചവടം ചെയ്തു. തദ്ദേശവാസികൾക്ക് ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. തിരുമ്പാടി റബ്ബർ കമ്പനി ലിമിറ്റഡായി രണ്ടു ഡിവിഷനുകളായി പ്ലാന്റേഷൻ സ്ഥാപിച്ചു. പ്ലാന്റേഷൻ കമ്പനി നിരവധി റോഡുകൾ നിർമ്മിക്കുകയും പ്രദേശത്ത് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തു. ഇന്ന്, ഈ റബ്ബർ കമ്പനി പ്രദേശത്തെ പ്രധാന തൊഴിൽദാതാവാണ്.
കുടിയേറ്റം
1944-ൽ തിരുവമ്പാടി പ്രദേശത്ത് ജനങ്ങൾ കുടിയേറ്റം മൂലം രണ്ടാം ലോകമഹായുദ്ധത്തിൽ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെട്ടതിനെത്തുടർന്ന് തിരുവമ്പാടി ചരിത്രത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിച്ചു. തിരുവിതാംകൂർ ജനതയുടെ കുടിയേറ്റം തിരുവമ്പാടിക്ക് പുതിയ ജീവിതം നൽകി. തദ്ദേശവാസികളായവർക്ക് ജന്മിമാർ ഭൂമി നൽകിയിരുന്നതു പാട്ട വ്യവസ്ഥയിലായിരുന്നു. പാട്ടം ഉല്പന്നമായും, പണമായും നൽകുന്ന രീതി നിലവിലുണ്ടായിരുന്നു. ഈ വ്യവസ്ഥ വച്ച് കൊണ്ടാണ് കാണാധാരം ചെയ്തു ഭൂമി കൊടുത്തിരുന്നത്. വിശേഷാവസരങ്ങളിലാണ് കുടിയാന്മാർ ജന്മിമാർക്ക് പാട്ടം ഉൾപ്പെടെയുള്ള കണ്ടു കാഴ്ചകൾ നൽകിയിരുന്നത്. അരി, പപ്പടം തുടങ്ങിയ സാധനങ്ങൾ ജന്മിമാർ തിരിച്ചു നൽകിയിരുന്നു. പാട്ടക്കുടിശ്ശിക വരുത്തുന്നവരെ കൃഷിഭൂമിയിൽ നിന്നും ഒഴിവാക്കി പുതിയ വനഭൂമി കൃഷിക്കായി ഏൽപ്പിച്ച് കൊടുക്കുകയും ചെയ്തിരുന്നു. പുതിയ വനഭൂമിയുടെ വില 5 രൂപ മുതൽ 50 വരെയായിരുന്നു. ജന്മിമാരുടെ നടവൻമാരായിരുന്നു പാട്ടം പിരിക്കുന്നതിന് ചുമതലപ്പെട്ടവർ.
1920-കളുടെ ആദ്യം മുതൽ ഇട ജന്മിമാരിലേക്ക് ഭൂമി കൈമാറ്റം തുടങ്ങി. രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ മേഖലയിൽ ഉണ്ടായ കൊടും ദാരിദ്യ്രവും, സാമ്പത്തിക മാന്ദ്യവുമാണ് മലബാർ മേഖലയിലേക്കുള്ള വൻതോതിലുള്ള കുടിയേറ്റത്തിലേക്ക് കർഷകരെ നയിച്ചത്. യുദ്ധത്തിന്റെ ദുരിതങ്ങൾ മൂലം പനം കുറുക്ക് പോലും ലഭ്യമല്ലാത്ത സാഹചര്യത്തിൽ നെൽകൃഷി ചെയ്യാനുള്ള അഭിനിവേശവുമായിട്ടാണ് കർഷകർ കുടിയേറ്റം ആരംഭിച്ചത്. ചട്ടയും, അടുക്കിട്ട മുണ്ടും ഉടുത്ത്, കുണുക്കിട്ട ക്രിസ്ത്യൻ സ്ത്രീകൾക്ക് തദ്ദേശ്യരിൽ അത്ഭുതം ഉള്ളവാക്കിയിരുന്നു. തിരുവമ്പാടിയുടെ ചരിത്രത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത് മദ്ധ്യതിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റത്തോടു കൂടിയാണ്. 1944 മുതലാണ് കുടിയേറ്റക്കാർ സ്ഥിരമായി താമസം തുടങ്ങിയത്. കുടിയേറ്റക്കാർ കൃഷിയിറക്കുകയും താമസിക്കുകയും ചെയ്തത് വൻ മരങ്ങളുടെയും മുളങ്കൂട്ടങ്ങളുടെയും മുകളിൽ ഏറുമാടം കെട്ടിയാണ് ചില കുടിയേറ്റക്കാർ തദ്ദേശവാസികളോടൊപ്പം താമസിച്ചാണ് കൃഷി ചെയ്തിരുന്നത്. അക്കാലത്ത് ഇവിടെയും സമീപപ്രദേശങ്ങളിലുമുണ്ടായിരുന്ന പട്ടികജാതിക്കാരും തിയ്യരുമായിരുന്നു പ്രധാന കർഷകത്തൊഴിലാളികൾ.
ഭൂമിശാസ്ത്രം
പല വെള്ളച്ചാട്ടങ്ങൾ -വെള്ളരിമല വെള്ളച്ചാട്ടം, അരിപ്പാറ വെള്ളച്ചാട്ടം തുടങ്ങി.വ ഇവിടെ ഉണ്ട്. കുന്നുകളും ചെരിവുകളും സമതലങ്ങളും പാറക്കെട്ടുകളും ഇടകലർന്നതാണ് തിരുവമ്പാടിയുടെ ഭൂപ്രകൃതി. ചാലിയാറിന്റെ ഭാഗമായ ഇരുവഞ്ഞി പുഴ തിരുവമ്പാടിയുടെ സമീപത്തു കൂടിയാണ് ഒഴുകുന്നത്. റബ്ബർ, തെങ്ങ്, കവുങ്ങ് എന്നിവ കൃഷി ചെയ്യുന്ന ഇവിടെ തദ്ദേശീയരുടെ മുഖ്യതൊഴിലും കൃഷിതന്നെ. പ്രകൃതി രമണീയമായ വെള്ളരിമലയ്ക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്.
ജൈവസമ്പത്ത്
ഏത് കാലാവസ്ഥയിലും പച്ചപ്പ് നിലനിൽക്കുന്ന പ്രദേശങ്ങളാണ് ഇവിടെയുള്ളത് റബ്ബർ കൃഷിയുടെ വ്യാപനത്തോടുകൂടി ജൈവസമ്പത്തിന് കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. സങ്കര ഇനത്തിൽപ്പെട്ട കാലികളെ വളർത്തുന്നതിൽ കൃഷിക്കാർ പൊതുവെ താൽപ്പര്യമുള്ളവരാണ്. മുൻ കാലങ്ങളിൽ കൃഷിക്കായി ജൈവവളം ആശ്രയിച്ചിരുന്നുവെങ്കിൽ നാണ്യവിളകളുടെ കൃഷി വ്യാപിച്ചതോടു കൂടി ജൈവ വളങ്ങളുടെ ലഭ്യത കുറയുകയും രാസവളങ്ങളുടെ അമിത ഉപയോഗം കാണപ്പെടുകയും ചെയ്യുന്നു.
വിദ്യാഭ്യാസം
വിദ്യാഭ്യാസ മേഖലയിൽ തിരുവമ്പാടിയുടെ ചരിത്രം ആരംഭിക്കുന്നത് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. ആദ്യകാലത്ത് ആശാൻ കളരിയിൽ ചില നായർ തറവാടുകളെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസം നൽകിയിരുന്നതായി പറയപ്പെടുന്നു. കല്പകശ്ശേരി ജന്മിമാർ സ്ഥാപിച്ച നന്ദാനശ്ശേരി സ്കൂളായിരുന്നു ആദ്യ വിദ്യാലയം. 1920-കളിൽ ഈ സ്കൂൾ പ്രവർത്തിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. തിരുവമ്പാടി പഞ്ചായത്തിന്റെ വിദ്യാഭ്യാസമേഖലയിലെ പുരോഗതിക്ക് തുടക്കം കുറിച്ചത് തിരുവിതാംകൂറിൽ നിന്നും 1940-കളിൽ ഉണ്ടായ കുടിയേറ്റത്തോടെയാണ്. ഇക്കാര്യത്തിൽ ക്രൈസ്തവ പുരോഹിതന്മാരും ശ്രീനാരായണ പ്രസ്ഥാനവുമെല്ലാം അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. 1947-ൽ തിരുവമ്പാടി എൽ.പി.സ്കൂൾ പ്രവർത്തനമാരംഭിച്ചു. സർക്കാർ മേഖലയിൽ ആദ്യമായി തുടങ്ങിയ വിദ്യാലയം 1957-ൽ തൊണ്ടിമ്മൽ ആരംഭിച്ച എൽ.പി സ്കൂൾ ആയിരുന്നു. ഹൈസ്കൂൾ മേഖലയിൽ ആദ്യമായി തുടങ്ങിയത് 1955-ൽ തിരുവമ്പാടിയിൽ ആരംഭിച്ച സേക്രഡ് ഹാർട്ട് ഹൈസ്കൂളായിരുന്നു. ഈ സ്കൂളുകളിലെല്ലാം അക്കാലത്ത് അധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നത് കൂടുതലും തൃശൂർ ജില്ലയിൽ നിന്നുള്ളവരായിരുന്നു. കുടിയേറ്റക്കാരുടെ ഇടയിൽ അധ്യാപകരായി ജോലി ചെയ്യുന്നതിന് മതിയായ വിദ്യാഭ്യാസം ഉള്ളവരുടെ അഭാവത്തിൽ മാനേജ്മെന്റ് ഇവരെ ഇവിടെ വരുത്തുകയാണുണ്ടായത്.
ഉൽപത്തി
തിരുവമ്പാടിയിൽ നിലവിലുണ്ടായിരുന്ന ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടായിരിക്കാം ഈ പേര് വന്നതെന്ന് കരുതപ്പെടുന്നു. നായരുകൊല്ലി എന്ന പേരും നിലവിലുണ്ടായിരുന്നു. മലബാർ കലാപ കാലത്ത് പട്ടാളക്കാർ ചാത്തമംഗലത്തുകാരൻ അപ്പുനായർ എന്നയാളെ വെടിവെച്ചു കൊന്നതിനെത്തുടർന്നാണ് നായരുകൊല്ലി എന്ന പേര് ആ സ്ഥലത്തിനു വന്നത് കരുതപ്പെടുന്നു. മറിച്ച് നായരെ കാട്ടാന ചവിട്ടിക്കൊന്നതുകൊണ്ടാണ് നായരുക്കൊല്ലി എന്ന പേരു വന്നത് എന്ന വിശ്വാസവും നിലവിലുണ്ട്.
ഗതാഗതം
ആദ്യ കാലങ്ങളിൽ ഗതാഗതമാർഗ്ഗം ഇരുവഞ്ഞിപ്പുഴയിലൂടെയുള്ള ജലഗതാഗതം മാത്രമായിരുന്നു. നായരുകൊല്ലി- മുക്കം റോഡും, ഗെയ്റ്റുംപടി അഗസ്ത്യൻമൂഴി റോഡും പൌരാണിക റോഡുകളിൽപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. തോട്ടത്തിൽകടവ് പാലത്തിന്റെ നിർമ്മാണം തിരുവമ്പാടിയുടെ വളർച്ചയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. ആദ്യകാല കുടിയേറ്റക്കാർക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ലഭ്യമായിരുന്നത് കോഴിക്കോട് പട്ടണത്തിൽ നിന്നായിരുന്നു. കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് മുക്കത്ത് എത്തി അവിടെ നിന്നും സി.ഡബ്ല്യു.എം.എസ് കമ്പനി വകയായി ഉണ്ടായിരുന്ന 2 ബസുകളിൽ കയറിയാണ് കോഴിക്കോട് എത്തിയിരുന്നത്. നാട്ടുകാർ കൂട്ടായി നടത്തിയ പരിശ്രമങ്ങളുടെ ഫലമായി തിരുവമ്പാടി-മുക്കം റോഡ് നിർമ്മിച്ചു. തിരുവമ്പാടി-പുല്ലൂരാംപാറ റോഡിലുള്ള കറ്റിയാട് കലുങ്കും, കാളിയമ്പുഴ പാലം, ഇരുമ്പകം പാലം, വഴിക്കടവ് പാലം എന്നിവയും നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ചതാണ്. 1969-ൽ തോട്ടത്തിൽകടവ് വരെയുള്ള റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയതിനെ തുടർന്ന് അവിടെ നിന്നും കോഴിക്കോട് ബസ് സർവ്വീസ് ആരംഭിച്ചു.
നിലവിൽ, കോഴിക്കോട് നഗരത്തിൽ നിന്നും റോഡ് മാർഗ്ഗമായി 35 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവമ്പാടിയിൽ എത്തിച്ചേരാം. നിരവധി ദീർഘദൂര കെ.എസ്.ആർ.ടി.സി സർവീസുകൾ തിരുവമ്പാടിയിൽനിന്ന് പുറപ്പെടുന്നുണ്ട്. മൈസൂർ, മൂന്നാർ, എറണാകുളം, പാലക്കാട്, കോട്ടയം, കട്ടപ്പന, കണ്ണൂർ, മൂലമറ്റം, ഈരാറ്റുപേട്ട, കാസർഗോഡ്, ഗുരുവായൂർ, എരുമേലി തുടങ്ങിയ സർവീസുകൾ നടത്തുന്നു. കോഴിക്കോട്, മുക്കം, കൊടുവള്ളി, താമരശ്ശേരി, കൂടരഞ്ഞി, കോടഞ്ചേരി, പൂവാറൻതോട്, ആനക്കാംപൊയിൽ, കക്കാടംപൊയിൽ എന്നിവിടങ്ങളിലേക്ക് തിരുവമ്പാടിയിൽ നിന്ന് ഹ്രസ്വദൂര സർവ്വീസുകൾ ഉണ്ട്.
ബസ് സ്റ്റേഷൻ : കെ.എസ്.ആർ.ടി.സി ഡിപ്പോ, തിരുവമ്പാടി.
റെയിൽവേ സ്റ്റേഷൻ : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ.
വിമാനത്താവളം: കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം.
കാലാവസ്ഥ
ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് വയനാടൻ മലകളുടെ തെക്ക പടിഞ്ഞാറ് ഭാഗത്തായി സമുദ്ര നിരപ്പിൽ നിന്നും സുമാർ 300 അടി മുതൽ 1500 അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമാണ് തിരുവമ്പാടി. കിഴക്കാംതൂക്കായ കുന്നിൻ പ്രദേശങ്ങളും താഴ്വരകളും ചെറു സമതല പ്രദേശങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് കൂടുതൽ കൂടുതൽ മഴ ലഭിക്കുന്നത്. നവംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നു. ഫെബ്രുവരി മുതൽ മെയ് വരെയുള്ള മാസങ്ങൾ താരതമ്യേന ഉഷ്ണകാലമാണ്. ഇടവപ്പാതി മഴയാണ് കൂടുതൽ ലഭിക്കുന്നത്. ധാരാളം മഴ ലഭിക്കുന്ന പ്രദേശമാണെങ്കിലും മാർച്ച് ഏപ്രിൽ മാസങ്ങളിൽ വരൾച്ച അനുഭവപ്പെടാറുണ്ട്. ഈ സമയത്ത് പഞ്ചായത്തിൻറെ ചില ഭാഗങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടാറുണ്ട്. ധാരാളം മഴ ലഭിക്കുന്നുണ്ടെങ്കിൽപോലും നീരൊഴുക്കുകളും വേനൽക്കാലത്ത് വറ്റിവരണ്ട് പോവുന്നു.
കോഴിക്കോട് ജില്ലയിലെ പ്രമുഖ മലയോര മേഖലയായ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ രൂപീകരണത്തിനും വികാസത്തിനും വന്യമൃഗങ്ങൾ നിറഞ്ഞ ഒരു വനപ്രദേശത്തിൽ നിന്നും ഇന്നത്തെ സജീവമായ ജനവാസമേഖലയിലേക്കും തദ്ദേശഭരണ സ്ഥാപനത്തിലേക്കുമുള്ള തിരുവമ്പാടിയുടെ വളര്‍ച്ചയുടെ പിന്നിൽ സമ്പന്നമായ ഒരു ചരിത്രമുണ്ട്.
ഭൂപ്രകൃതി
കോഴിക്കോട് ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് വയനാടന്‍ മലകളുടെ തെക്ക പടിഞ്ഞാറ് ഭാഗത്തായി സമുദ്ര നിരപ്പില്‍ നിന്നും സുമാര്‍ 300 അടി മുതല്‍ 1500 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമാണ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. ജില്ലാ ആസ്ഥാനമായ കോഴിക്കോട്ടു നിന്നും 35 കി. മീറ്റര്‍ കിഴക്കു മാറിയാണ് ഈ പ്രദേശം. ഏറ്റവും അടുത്ത റെയില്വെയ സ്റ്റേഷന്‍ കോഴിക്കോടും, വിമാനത്താവളം കരിപ്പൂരുമാണ്. കിഴക്കാംതൂക്കായ കുന്നിന്‍ പ്രദേശങ്ങളും താഴ്വരകളും ചെറു സമതല പ്രദേശങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. വെള്ളരിമല, കൊടക്കാട്ടുപാറ, കടോത്തിമല, പൊന്നാംങ്കയം, ഓളിക്കല് വടക്കേ നമ്പിപ്പറ്റ മലവാരം, ചവലപ്പാറ മല, മുണ്ടമല തുടങ്ങിയ മലവാരങ്ങള്‍ ഉള്പ്പെ്ടുന്നതാണ് ഈ പ്രദേശം. മുരട്ടക്കുന്ന്, മുതിയോട്ടുമ്മല്‍, പാണ്ടിക്കോടു കുന്ന്, ചെറുശ്ശേരിക്കുന്ന്, തേന്‍ പാറക്കുന്ന് തുടങ്ങി നിരവധി കുന്നിന്‍ പ്രദേശങ്ങളും ഇവിടെ ഉള്പ്പെണടുന്നു. കരിയാത്തന്‍ പാറയും, പാമ്പിഴഞ്ഞപാറയും വലിയ പാറക്കെട്ടുകളാണ്. മുത്തപ്പന്പുനഴ, കളരിക്കല്‍, ആനക്കാംപൊയില്‍, മാവാതുക്കല്‍, പുല്ലൂരാംപാറ, പൊന്നാങ്കയം, കാളിയാമ്പുഴ, പുന്നക്കല്‍, പാമ്പിഴഞ്ഞപാറ, ചവലപ്പാറ, കക്കുണ്ട്, അത്തിപ്പാറ, ഇരുമ്പകം, ഇലഞ്ഞിക്കല്‍, പാലക്കടവ്, താഴെ തിരുവമ്പാടി, മരക്കാട്ടുപുറം, ചെരുപ്ര, മറിയപ്പുറം തുടങ്ങിയവ പ്രധാന സ്ഥലനാമങ്ങളാണ്. 900 ഏക്കര്‍ വനഭൂമി ഉള്‍പ്പെടെ പഞ്ചായത്തിന്റെ് ആകെ വിസ്തീര്‍ണ്ണം 20739.44 ഏക്കറാണ്. 992.40 ഏക്കര്‍ പുറമ്പോക്ക് ഭൂമിയും ഇതില്‍ ഉള്‍പ്പെടുന്നു.
വളരെക്കുറഞ്ഞ സമതല പ്രദേശങ്ങള്‍ ഈ പഞ്ചായത്തിന്റെ. പ്രത്യേകതയാണ്. വയനാട് മലകളുടെ തെക്ക് പടിഞ്ഞാറ് ഭാഗമായത് കൊണ്ടും ധാരാളം മഴ ലഭിക്കുന്നത് കൊണ്ടും പുഴകളും ഒട്ടനവധി തോടുകളും നീര്‍ച്ചാലുകളും ഈ പഞ്ചായത്തിന്റെു സവിശേഷതയാണ്. വനനശീകരണത്തിന്റെ ഭാഗമായി രേഖ പ്രകാരമുള്ള നിലവിലുള്ള വനത്തിന്റെത അളവില്‍ സാരമായ കുറവുണ്ടായിട്ടുണ്ട്. കൃഷിയിടങ്ങളിലെ പാഴ്മരങ്ങള്‍ പൂര്‍ണ്ണമായും മുറിച്ചു നീക്കപ്പെട്ടതിനെ തുടര്ന്ന് ജൈവവള സമ്പത്ത് കുറയുകയും മണ്ണൊലിപ്പ് വര്ദ്ധിണക്കുകയും ചെയ്തു. റബ്ബര്‍, തെങ്ങ്, കവുങ്ങ് എന്നിവയാണ് പ്രധാനപ്പെട്ട വിളകള്‍. ഭക്ഷ്യ വിളകളുടെ ഉല്പ്പാ്ദനം തുലോം കുറവാണ്. കുടുംബങ്ങളുടെ എണ്ണം വര്ഷംു തോറും വര്ദ്ധി്ച്ചു വരുന്നതിന്റെവ ഫലമായി കൃഷി ഭൂമി ചെറു തുണ്ടുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ചെമ്മണ്ണ് കലര്ന്ന് പശിമണ്ണാണ് ഇവിടെ കാണപ്പെടുന്നത്.
മണ്ണ്, ഭൂവിനിയോഗം
ചെമ്മണ്ണ് കലര്‍ന്ന പശിമരാശി മണ്ണാണ് ഈ പഞ്ചായത്തില്‍ കൂടുതലുള്ളത്. എന്നാല്‍ ചില ഭാഗങ്ങളില്‍ കളിമണ്ണിന്റെ അംശം കൂടുതലുള്ള പശിമരാശി മണ്ണും കണ്ടു വരുന്നു. പൊതുവെ ഫലപുഷ്ടിയുള്ള മണ്ണാണ് ഉള്ളതെങ്കിലും മണ്ണൊലിപ്പ് മൂലം പല ഭാഗങ്ങളിലും ഫലപുഷ്ടി നഷ്ടപ്പെട്ടിട്ടുണ്ട്. നീര്വാ ര്ച്ചഫ കൂടുതലുള്ള പ്രദേശമാണെങ്കിലും രണ്ടാം വാര്ഡിടലെ മാളുവമ്മ തോടിന്റെ സൈഡിലുള്ള വയലുകളില്‍ നീര്ക്കെ ട്ട് നിലവിലുണ്ട്.
ജൈവസമ്പത്ത്
ഏത് കാലാവസ്ഥയിലും പച്ചപ്പ് നിലനില്ക്കുരന്ന പ്രദേശങ്ങളാണ് ഇവിടെയുള്ളത് റബ്ബര്‍ കൃഷിയുടെ വ്യാപനത്തോടുകൂടി ജൈവസമ്പത്തിന് കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. സങ്കര ഇനത്തില്പ്പെ ട്ട കാലികളെ വളര്ത്തു ന്നതില്‍ കൃഷിക്കാര്‍ പൊതുവെ താല്പ്പ്ര്യമുള്ളവരാണ്. ആടു വളര്ത്ത ല്‍ പൊതുവെ ലാഭകരമായ കൃഷിയാണെങ്കിലും ഈ പഞ്ചായത്തില്‍ പൊതുവെ കുറവാണ്. മുന്‍ കാലങ്ങളില്‍ കൃഷിക്കായി ജൈവവളം ആശ്രയിച്ചിരുന്നുവെങ്കില്‍ നാണ്യവിളകളുടെ കൃഷി വ്യാപിച്ചതോടു കൂടി ജൈവ വളങ്ങളുടെ ലഭ്യത കുറയുകയും രാസവളങ്ങളുടെ അമിത ഉപയോഗം കാണപ്പെടുകയും ചെയ്യുന്നു. തിരുവമ്പാടി പഞ്ചായത്തിന്റെര കാര്‍ഷിക മേഖലയില്‍ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്.
ഭരണചരിത്രം
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 01/01/1962 തിയ്യതിയിലാണ് രൂപീകൃതമാവുന്നത്. 8 വാര്‍ഡുകളായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. ഇന്നത്തെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റ ഭാഗമായിരുന്നു. 22/09/1969 തിയ്യതിയിലാണ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 1,2,3, വാര്‍ഡുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് നിലവില്‍ വരുന്നത്. പിന്നീട് കൂടരഞ്ഞി ഗ്രാമപഞ്ചായ്തതിലേക്ക് മാറ്റിയ ഒന്നാം വാര്‍ഡ്, വീണ്ടും തിരുവമ്പാടി ഗ്രാമപഞ്ചായത്തിലേക്കു തന്നെ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. തുടര്‍ന്ന് വിവിധ ഡിലിമിറ്റേഷനുകളിലായി വാര്‍ഡുകളുടെ എണ്ണം യഥാക്രമം 11,13,16,17,19 ആയി വര്‍ദ്ധിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്തില്‍ 19 വാര്‍ഡുകളാണ് ഇപ്പോള്‍ നിലവിലുള്ളത്.
01/01/1962 മുതല്‍ 31/12/1963 വരെ സ്പെഷ്യല്‍ ഓഫീസറായിരുന്നു ഭരണം നിര്‍വ്വഹിച്ചിരുന്നത്.
ആദ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതി നിലവില്‍ വരുന്നത് 01/01/1964 തിയ്യതിയിലാണ്. ശ്രീ. എം. ടി മാണി മുട്ടത്തുകുന്നേല്‍ ആയിരുന്നു, ആദ്യ ഭരണ സമിതിയിലെ പ്രസിഡന്റ്. ഇദ്ദേഹം രാജി വച്ചതിനെ തുടര്‍ന്ന് 25/08/1966-ല്‍ ശ്രീ പി.ടി. വര്‍ഗ്ഗീസ് പനന്തോട്ടത്തില്‍ എന്നവര്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റു. 14/01/1976-ല്‍ ശ്രീ പി.ടി. വര്‍ഗ്ഗീസ് പനന്തോട്ടത്തില്‍ മരണപ്പെടുകയും, ആക്ടിഗ് പ്രസിഡന്റ് ആയി ശ്രീ.. പി. ജെ ജേക്കബ് പുത്തന്‍പുരയില്‍ ചുമതലയേല്ക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന തെരെഞ്ഞെടുപ്പില്‍ ശ്രീ. പി. എം. ചിദംബരന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 19/10/1984 ന് കാലാവധി അവസാനിച്ച പ്രസ്തുത ഭരണ സമിതിക്ക് ശേഷം 07/02/1988 വരെ സ്പെഷ്യല്‍ ഓഫീസര്‍ ഭരണം നടത്തി. തുടര്‍ന്ന് 08/02/1998 ല്‍ ശ്രീ. എ. എം. ജോസഫ് അരഞ്ഞാണിയില്‍ എന്നവര്‍ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതി നിലവില്‍ വന്നു. ഇദ്ദേഹം രാജി വക്കകുകയും, അന്നത്തെ വൈസ് പ്രസിഡന്‍റ് ആയിരുന്ന ശ്രീ ജോയിക്കുട്ടി ലൂക്കോസ് പ്രസിഡന്‍റ് ആയി തെഞ്ഞെടുക്കപ്പെടുകയും, 03/04/1992 മുതല്‍03/10/1995 വരെ തുടരുകയും ചെയതു.
പഞ്ചായത്ത് രാജ് നിയമ പ്രകാരമുള്ള പൊതു തെരഞ്ഞെടുപ്പ് 23/09/1995 തിയ്യതിയിലാണ് നടന്നത്. പ്രസ്തുത തെരെഞ്ഞെടുപ്പില്‍ ശ്രീ. ടി. ജെ കുര്യാച്ചന്‍ പ്രസിഡന്‍റ് ആയി പുതിയ ഭരണ സമിതി അധികാരത്തില്‍ വന്നു. തുടര്‍ന്ന് 1997 ല്‍ ശ്രീ. ഫിലിപ്പ് പാമ്പാറ, 1999ല്‍ ശ്രീ. അബ്ദു സമദ്, ശ്രീ. ജോണ്‍ ചാക്കോ, 2000 ല്‍ ശ്രീമതി. ഗിരിജ ദേവദാസ്, 2005 ല്‍ ശ്രീ. ജോളി ജോസഫ്, 2010 ശ്രീമതി ഏലിയാമ്മ ജോര്‍ജ്ജ്, 2015ല്‍ ശ്രീ. പി.ടി. അഗസ്റ്റിന്‍, 2020 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെ ശ്രീമതി. മേഴ്സി പുളിക്കാട്ട്, 2023 ജനുവരി മുതല്‍ ശ്രീമതി. ബിന്ദു ജോണ്‍സണ്‍ എന്നിവര്‍ പ്രസിഡന്‍റുമാരായിരുന്നു. നിലവില്‍ ശ്രീ. ജിതിന്‍ പല്ലാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ആയി തുടരുന്നു.