ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തിരുവമ്പാടി പഞ്ചായത്തിലെ ചെറുപ്ര, മരക്കാട്ടുപുറം അതിനോട് ചേർന്ന് താഴെ തിരുവമ്പാടി എന്നീ ദേശങ്ങളിൽ ജനവാസമുണ്ടായിരുന്നു. 1931-ലെ റവന്യു സെറ്റിൽമെന്റ് രേഖ പ്രകാരം ഇവിടുത്തെ ആകെ ജനസംഖ്യ 531 ആയിരുന്നു (ഹിന്ദു 482, മുസ്ളീം 49) 1805-ൽ ബ്രിട്ടീഷ് സൈന്യത്തിനെതിരായ പോരാട്ടത്തിൽ പഴശ്ശിരാജയുടെ മരണത്തിനു ശേഷം ഈ പ്രദേശവും കോഴിക്കോട്ടെ സാമൂതിരിയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉടമസ്ഥതയിലേക്ക് വന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മലബാർ പ്രദേശം പിന്നീട് മദ്രാസ് പ്രസിഡൻസിയുടെ ഉടമസ്ഥത ആയിരുന്നു. ബ്രിട്ടീഷുകാർ ഈ സ്ഥലം ചെറിയ പ്രവിശ്യകളിലേക്കും, ജില്ലകളിലേക്കും, താലൂക്കുകളിലേക്കും, ഭരണനിർവ്വഹണത്തിനുമായി വേർതിരിച്ചു . കോഴിക്കോട് താലൂക്കിലാണ് തിരുവമ്പാടി വന്നത്. തിരുവമ്പാടിയിലെ നിവാസികളുടെ ഭൂപ്രദേശം കോട്ടയം രാജാവ് കൽപകശേരി കാരണവർക്കാണ് നൽകിയിരുന്നത്. വനഭൂമിയുടെ വിസ്തൃതി ചാത്തമംഗലം മണലിലേടത്ത് നായർ...
കൂടുതൽ വായിക്കുക